
കട്ടപ്പന : കൃഷി ഓഫീസർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ .മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.കട്ടപ്പന കൃഷി ഓഫീസർ തിരുവനന്തപുരം വെള്ളായണി സ്വദേശി എം.ജെ അനുരൂപ് ( 32 ) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് കൃഷി ഓഫീസറെ ഇടുക്കി കവലയിലെ ക്വാർട്ടേഴ്സിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടത്.ഇന്നലെ രാവിലെ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം മുൻസിപ്പൽ ഹാളിൽ സംഘടിപ്പിച്ചിരുന്നു. കൃഷി ഓഫീസർ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തർ ഫോണിൽ വിളിച്ചും അല്ലാതെയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാരിൽ ഒരാൾ അനുരൂപ് താമസിക്കുന്ന ക്വാർട്ടേഴ്സിലും രാവിലെ എത്തി.എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു.തുടർന്ന് ,പൊലീസ് വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്വകാര്യ ബാങ്കിലെ മാനേജരായിരുന്ന അനുരൂപ് ഏതാനും നാളുകൾക്ക് മുൻപാണ് കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്.ഡേറയാണ് ഭാര്യ.