അടിമാലി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സംസ്ഥാന വനിത കമ്മീഷനും ഐ. സി. ഡി. എസ്. അടിമാലിയും സംയുക്തമായി നിയമ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാല വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സൗമ്യ അനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. ഡി. ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ റൂബി സജി, മേരി തോമസ്, എം.എസ് ചന്ദ്രൻ, സി. ഡി. പി. ഒ. റഷീദ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ഷിജിമോൾ, അങ്കണവാടി ജീവനക്കാരി ഷിനി കെ. പി. തുടങ്ങിയവർ സംസാരിച്ചു.