
വണ്ടിപ്പെരിയാർ :വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിന് സമീപത്തു വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. വണ്ടിപ്പെരിയാർ വക്കച്ചൻ കോളനിയിൽ രതീഷ് ആണ് മരിച്ചത്...
ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോട് കൂടിയാണ് അപകടം .. വണ്ടി പ്പെരിയാർ 62 ആം മൈലിൽ നിന്നും ചോറ്റു പാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ . മുൻപേ പോവുകയായിരുന്ന ലോറിയെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയും . ബൈക്കിൽ നിന്നും തെറിച്ച് ലോറിയിൽ ഇടിക്കുകയുമായിരുന്നു. യുവാവ് ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് മാരക പരിക്ക് സംഭവിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. എതിരെ വന്നിരുന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന പൊൻകുന്നം സ്വദേശി ശ്രീകുമാറിനെ പരിക്കുകളോ ടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ട് മരണമടഞ്ഞ രതീഷിന്റെ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പീരുമേട് പാമ്പനാറിൽ ബൈക്ക് വർക്ക് ഷോപ്പ് നടത്തിവരുകയായിരുന്നു രതീഷ്