 
ചെറുതോണി: പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുല ആചാര്യനും നൂറിലധികം ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്ന ബ്രഹ്മശ്രീ കുമാരൻ തന്ത്രി അനുസ്മരണം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇടുക്കി യൂണിയനിലെ ചുരുളി, കട്ടിംഗ്, കിളിയാറ്കണ്ടം, തോപ്രാംകുടി, പ്രകാശ്, കള്ളിപ്പാറ, കരിക്കിൻമേട്, മണിയാറംകുടി ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം വഹിച്ചിരുന്നു. ആചാര അനുഷ്ഠാനങ്ങൾ സംബന്ധിച്ചും വേദ പുരാണങ്ങൾ സംബന്ധിച്ചും ആഴത്തിൽ അറിവു നേടിയ വ്യക്തിത്വമായിരുന്നു കുമാരൻ തന്ത്രിയെന്ന് യോഗം അനുസ്മരിച്ചു. വത്സമ്മ ടീച്ചർ, മിനി സജി, പി.എൻ. സത്യൻ, ജോമോൻ കണിയാംകുടിയിൽ, പ്രീത ബിജു എന്നിവർ പ്രസംഗിച്ചു.