തൊടുപുഴ : ജലജീവൻ മിഷൻ കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധയിനം മത്സരങ്ങൾ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നെടിയകാട് ലിറ്റിൽ ഫ്‌ളവർ യു.പി. സ്‌കൂളിൽ നടത്തി. സ്‌കൂൾ മാനേജർ ഫാ.മാത്യു അത്തിക്കൽ അദ്ധ്യക്ഷത വഹിച്ചയോഗം പഞ്ചായത്ത് പ്രസിഡന്റ്‌ജോജിതോമസ് എടാമ്പുറം ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ഷൈബിജോൺ മുഖ്യപ്രഭാഷണവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനിയമ്മജോർജ് സ്വാഗതവും, ജലജീവൻ മിഷൻ പ്രൊജക്ട് ഓഫീസർ അഞ്ജലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.പ്രാജക്ട് ഓഫീസർ അനീഷ് റ്റി.എസ്. നൗഫൽ സെയ്ദ് എന്നിവർ പരിപാടികൾക്ക്‌നേതൃത്വം നൽകി. കുട്ടികളിൽ ജലപ്രാധാന്യം വർദ്ധിപ്പിക്കുന്നതിനും,ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, കാർട്ടൂൺ, ക്വിസ്സ് എന്നീ മത്സരങ്ങൾ നടത്തി.