ചെറുതോണി: സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിർണ്ണയിച്ച വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയതിലൂടെ മലയോര കർഷകരുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളേയും കാർഷിക മേഖലയേയും പൂർണ്ണമായും ബഫർസോണിൽ നിന്നും ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. വനമേഖലകൾ ഏറ്റവുമധികമുള്ള ഇടുക്കിയെ ഏറെ ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനും എൽ.ഡി.എഫ് നേതൃത്വവും ശക്തമായ നിലപാട് സ്വീകരിച്ചത് പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹായകരമായി. കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച ജില്ലാനേതൃ യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, റെജി കുന്നംകോട്ട്, രാരിച്ചൻ നീർണാകുന്നേൽ, അഡ്വ. എം.എം മാത്യു, സി.എം കുര്യാക്കോസ്, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ജിൻസൻ വർക്കി, ടോമി പകലോമറ്റം, റോയിച്ചൻ കുന്നേൽ, കെ.എൻ മുരളി, മനോജ് എം. തോമസ്, കെ.ജെ. സെബാസ്റ്റ്യൻ, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജെയിംസ് മ്ലാക്കുഴി, അഡ്വ. മധു നമ്പൂതിരി എന്നിവർ സംസാരിച്ചു.