 
ആലക്കോട്: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, തെക്കുംഭാഗം- ആലക്കോട് സർവീസ് സഹകരണ ബാങ്കുകൾ, പാടശേഖര സമിതികൾ, കേരസമിതി, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കൃഷി ദർശൻ വിളംബരജാഥ തോമസ് ഇടശ്ശേരി എന്ന കർഷകന്റെ തരിശുനിലത്തു നിന്ന് ആരംഭിച്ച ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. തുടർന്നു നടന്ന കർഷകദിനാചരണ പരിപാടിയിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷതവഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി തോമസ് കാവാലം ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജെയിംസ്, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ, കാർഷിക വികസന സമിതി അംഗങ്ങൾ, കേര സമിതി പ്രസിഡന്റ്, പാടശേഖരസമിതി പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ പി സെലീനാമ്മ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അവരുടെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.