നെടുങ്കണ്ടം: ഓണത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി നിർമ്മിച്ച പത്ത് ലിറ്റർ വാറ്റ് ചാരായം എക്‌സൈസ് സംഘം പിടികൂടി. മാങ്ങാതൊട്ടി ആത്മാവ്‌സിറ്റി തറപ്പിൽ തോമസാണ് (68) പിടിയിലായത്. വിൽപ്പനയ്ക്കായി നിർമ്മിച്ച ചാരായം ലിറ്ററിന് 600 രൂപ നിരക്കിലാണ് വിറ്റ് വന്നിരുന്നത്. ഇയാളുടെ ഏലത്തോട്ടത്തിൽ താത്കാലിക ഷെഡിലാണ് ചാരായം നിർമ്മിച്ചിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയായിലാണ് ചാരയവും വാറ്റു ഉപകരണവും പിടികൂടിയത്.