വണ്ടൻമേട്: വണ്ടൻമേട് പ്രവർത്തിക്കുന്ന വനിത ശിശു വികസന വകുപ്പ് ഐസിഡിഎസ് കട്ടപ്പന അഡീഷണൽ പ്രോജക്ട് ആഫീസിന്റെ ഉപയോഗത്തിനായി സെപ്തംബർ മുതൽ 2023 ആഗസ്റ്റ് വരെ, പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയ്ക്ക് ഓടുന്നതിന് ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്ററിന് വ്യവസ്ഥകൾക്ക് അനുസരിച്ച് എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാവുന്നതാണെന്ന് ടെണ്ടറിൽ കാണിക്കണം. ടെണ്ടറിൽ പങ്കെടുക്കുന്നവർ അടങ്കൽ തുകയുടെ 1ശതമാനം ഇ.എം.ഡി ആയി ടെണ്ടറിനൊപ്പം നൽകണം. ഇ.എം.ഡി ഇല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ്. വാഹനത്തിന്റെ ആർ.സി ബുക്ക്, ടാക്‌സി പെർമിറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യണം. ടെണ്ടർ ഫോം സെപ്തംബർ 3, 12 മണി വരെ ലഭിക്കും. പൂരിപ്പിച്ച ടെണ്ടർ ഫോറം അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഉച്ചയ്ക്ക് 2.30 ന് തുറക്കും. ടെണ്ടർ കവറിന് പുറത്ത് കരാർ വ്യവസ്ഥയിൽ വാഹനം നൽകുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം.
ഫോൺ : 04868 277189,9745506022.