edavetty
ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം

ഇടവെട്ടി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം
ആചരിച്ചു.മുതിർന്ന കർഷക ഏലിക്കുട്ടി ചേലാക്കണ്ടത്തിൽ,
യുവ കർഷക ജോമോൾ പുൽപ്പറമ്പിൽ,
സമ്മിശ്ര കർഷകൻ ജെയ്‌മോൻ വട്ടംകണ്ടത്തിൽ, കുട്ടി കർഷകൻ ആദിദേവ് , എസ് സി കർഷകനായി ബാബു പാറയ്ക്കൽ, വനിത കർഷകയായി സുജ ചന്ദ്രൻ , ജൈവകർഷകൻ വിജയകുമാർ എന്നിവരെയാണ് ആദരിച്ചത്.

ഗ്രാമ പഞ്ചായത്തിൽ ഘോഷയാത്രയും കർഷക ദിനത്തോടനുസരിച്ച് പൊതുസമ്മേളനവും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫിസർ ബിൻസി കെ വർക്കി റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രബിന്ദു, ബ്ലോക്ക് മെമ്പർ സുനി സാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബേബി തോമസ്, മോളി ബിജു, മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ് ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ്, താഹിറ അമീർ ,സൂസി റോയ്, അസീസ് ഇല്ലിക്കൽ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഷറഫ് എം.പി, മനോഹർ, എം.ബി.ഷാജി, അമീർ വാണിയപ്പുരയിൽ, അബ്ബാസ് വടക്കേൽ , സോനു അബ്ഹാം , അബ്രഹാം അടപൂർ, റ്റി.എഫ് ജോസഫ് തെക്കേൽ, ഉണ്ണികൃഷ്ണൻ , എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ബിൻസി മാർട്ടിൻ സ്വാഗതവും, കൃഷി അസിസ്റ്റന്റ് ബുഷറ നന്ദിയും പറഞ്ഞു.