രാജാക്കാട് :കർഷകദ്രോഹ പ്രഖ്യാപനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങിയത് ജനരോക്ഷം ഉയർന്ന സാഹചര്യത്തിലെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എം.ആർ പ്രകാശ്,ദേവികുളം ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ
മോഹനൻ കൊട്ടാരത്തിൽ,ബിനോയി ചെറുപുഷ്പം,ഉടുമ്പൻചോല ബ്ലോക്ക് ജനറൽ സെക്രട്ടറി
ജോഷി കന്യാക്കുഴി എന്നിവർ പങ്കെടുത്തു.. ജില്ലയിൽ പ്രഖ്യാപിച്ച നിർമ്മാണ നിരോധന നിയമവും അടിയന്തിരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബഫർസോൺ വിഷയത്തിൽ 2019 ലെ സർക്കാർ തീരുമാനം തിരുത്തിയതും പുനർഹർജിയ്ക്ക് തയ്യാറായതും സർക്കാരിനെതിരെ ജനരോക്ഷം രൂക്ഷമായ സാഹചര്യത്തിലാണെന്നും.10 കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപന ഹർജിയിൽ ഹരിത ട്രൈബ്യൂണലുമായി കൃഷി മന്ത്രി കക്ഷി ചേർന്ന നടപടി പിൻവലിക്കാൻ തയ്യാറായതും ജനരോക്ഷം ഭയന്നാണെന്നും നേതാക്കൾ പറഞ്ഞു.
ഇതുപോലെ നിർമ്മാണ നിരോധന നിയമവും പിൻവലിക്കണമെന്നും, വ്യാപാരികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നേരിടുന്ന പട്ടയ പ്രശ്‌നങ്ങളിലും, പഞ്ചായത്ത് നമ്പർ നൽകുന്ന കാര്യത്തിലുംവൈദ്യുത കണക്ഷന്റെ കാര്യത്തിലും അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൻമാർ ആവശ്യപ്പെട്ടു.