wilson

തൊടുപുഴ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഇടുക്കി പ്രസ് ക്ലബിന്റെയും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ ജയ്‌റാണി പബ്ലിക് സ്‌കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഇടുക്കി പ്രസ് ക്ലബ് ട്രഷറർ വിൽസൺ കളരിക്കൽ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കമ്മിറ്റി മെമ്പർ ഫ്രാൻസീസ് ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലോകത്തിൽ വ്യത്യസ്ഥ കാലഘട്ടങ്ങൾ ഉപയോഗിച്ചിട്ടുള്ള വിവിധ ക്യാമറകളുടെ പ്രദർശനം കുട്ടികൾക്ക് കൗതുകമായി. തുടർന്ന് മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി മത്സരവും ഫോട്ടോഗ്രാഫേഴ്‌സിനോട് സംവദിക്കാനുള്ള അവസരവും ഒരുക്കി. വിദ്യാർത്ഥികളുടെ കണ്ണുകൾ എപ്പോഴും ലോകത്തേക്ക് തുറന്ന് വച്ച് ക്യാമറപോലെ പ്രവർത്തിക്കണമെന്ന് പ്രിൻസിപ്പൽ സി. ഡോ. ജാൻസി എം ജോർജ്ജ് പറഞ്ഞു. ഐ.ടി. ക്ലബിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.