anchakulam
കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ ക്ഷേത്ര ആചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്ന കനകധാരായജ്ഞവും കുബേര മന്ത്രാർച്ചനയും തൊഴാനായി കാത്തു നിൽക്കുന്നവരുടെ നിര

കോടിക്കുളം:അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ കനകധാരായജ്ഞവും കുബേര മന്ത്രാർച്ചനയും നടന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ഉള്ള പൂജകളിലും മന്ത്രങ്ങളിലും മന്ത്രപദേശങ്ങളിലും ഏറ്റവും ശ്രേഷ്ഠവും അതിവിശിഷ്ടവുമായ ഒന്നാണ് കനകധാരായജ്ഞവും കുബേര മന്ത്രാർച്ചനയും.ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ആചാര്യൻ ചേർത്തല സുമിത്ത് തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു. പങ്കെടുക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. അഷ്ടദ്രവ്യ ഗണപതിഹോമവും വിശേഷാൽ പൂജകൾ, സോപാനസംഗീതം ഇവ നടന്നു.കനകധാരായജ്ഞത്തിനും കുബേരമന്ത്രാർച്ചനക്കും ശേഷം വിശേഷാൽ കാര്യസിദ്ധി പൂജയും മഹാപ്രസാദ ഊട്ടും നടന്നു.