loan
ലോൺ മേളകൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊന്നത്തടി : സംരംഭക വർഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോൺ, ലൈസൻസ് മേള നടത്തി. . ഉദ്യം രജിസ്‌ട്രേഷൻ, ലൈസൻസ്, സബ്‌സിഡിയോട് കൂടി ലോൺ എന്നിവ ലഭിക്കാനുള്ള സഹായം സംരംഭകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി മൽക്ക അദ്ധ്യക്ഷത വഹിച്ചു. മേളയിൽ നിരവധി പുതിയ സംരംഭകർ പങ്കെടുത്തു.
ദേവികുളം താലൂക്ക് വ്യവസായ വികസന ഓഫീസർ അശ്വിൻ ക്ലാസിന് നേതൃത്വം നൽകി.പുതിയ സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്ക് ദേവികുളം താലൂക്ക് വ്യവസായ ഓഫീസുമായും കൊന്നത്തടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്കുമായും ബന്ധപ്പെടാം. ഫോൺ +918921311435
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാലി കുര്യാച്ചൻ, ജോബി ജോസഫ്, റാണി പോൾസൺ, ദേവികുളം താലൂക്ക് വ്യവസായ ഓഫീസർ അശ്വിൻ, ഇടുക്കി താലൂക്ക് വ്യവസായ ഓഫീസർ രാജേഷ്, ദേവികുളം വ്യവസായ ഓഫീസ് റിസോഴ്‌സ് പേഴ്‌സൺ അമൽ, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേൺ സെബിൻ സി. എ. ,കേരള ബാങ്ക് കമ്പളികണ്ടം, കൊന്നത്തടി സർവീസ് സഹകരണ ബാങ്ക്, പാറത്തോട് സർവീസ് സഹകരണ ബാങ്ക് , കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കട്ടപ്പന, ഇസാഫ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.