കുളമാവ്: വനം വകുപ്പിന്റെ ജണ്ട ഭാഗീകമായി പൊളിച്ച് മാറ്റിയ കുളമാവ് പോത്തുമറ്റം കണിയാംപറമ്പിൽ സണ്ണി (67 ) യെ വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തികളുടേയും വനഭൂമിയുടേയും അതിർത്തി തിരിക്കുന്ന ജണ്ടയാണ് പൊളിച്ച് മാറ്റിയത്. കോട്ടയം വനം ഡിവിഷനിൽ നഗരം പാറ റെയ്ഞ്ചിൽ വൈര മണി ഫോറസ്റ്റ് സ്റ്റേഷന്റെ അധികാര പരിധിയിൽ വരുന്നതാണ് പ്രദേശം. ഡെപ്പ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് പി.കെ. സലിം, ഫോസ്റ്റ് ബീറ്റ് ഓഫീസർമാരായ വിനോജ് ജോസ്, റ്റി.ആർ അരുൺ പി. കബീർ. വി.സി. സന്ദീപ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 24 ദിവസത്തേക്ക് റിമാന്റ് ചെയ്തു.