മൂലമറ്റം: മണപ്പാടി - പുത്തേട് റോഡ് തകർന്നിട്ട് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. പുത്തേട് ആദിവാസി മേഖലയിലേക്കുള്ള പഞ്ചായത്ത് റോഡാണിത്. പഞ്ചായത്ത് റോഡുകൾക്കും പൊതുമരാമത്ത് റോഡുകൾക്കും ഓടകൾ ഉണ്ടങ്കിലും എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതേ തുടന്ന് മഴക്കാലത്ത് ഓടയിലൂടെ ഒഴു കേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നതെന്ന് നാട്ടുകാർ പറയുന്നു.റോഡിലൂടെ വെള്ളം ഒഴുകി മിറ്റലും ടാറിംഗും പൊളിഞ്ഞ് റോഡിൽ വ്യാപകമായ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്. ഓട്ടോ റിക്ഷ, ഇരു ചക്ര വാഹനങ്ങൾ എന്നിവക്ക് പോലും ഇത്‌ വഴി കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. രോഗികളെ അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ ഓട്ടോ റിക്ഷകൾ പോലും ഇത്‌ വഴി വരാത്ത അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം.