തൊടുപുഴ: ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ നിന്ന് നാളെ മലക്കപ്പാറയ്ക്ക് സർവീസ് നടത്തും. രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് മലയാറ്റൂർ, വെറ്റിലപ്പാറ പ്ലാന്റേഷൻ, ആതിരപ്പള്ളി, വാഴച്ചാൽ, വെറ്റിലപ്പാറ, മലക്കപ്പാറ സന്ദർശിച്ച് മടങ്ങിയെത്തും. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9400262204, 8304889896.