ഉടുമ്പന്നൂർ: ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംഘടനയിലെ അംഗങ്ങളുടെ എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. ഉടുമ്പന്നൂർ കവിശ്ശേരിൽ മോഹനന്റെ മകനായ എസ്.എസ്.എൽ.സി വിദ്യാർത്ഥി അജിൽ മോഹൻ, വണ്ടൻമേട് വരവുകാട് ജി.കെ. ഭവനിൽ ജി.കെ. ഗോപാലിന്റെയും സുശീലയുടെയും മക്കളായ പ്ലസ്ടു വിദ്യാർത്ഥികളായ റൂബിയ, ശരൺരാജ് എന്നിവരെയാണ് അനുമോദിച്ചത്. എ.കെ.ഡബ്ല്യു.ആർ.എഫ് ജില്ലാ സെക്രട്ടറി കെ.ബി. സാബു തൊടുപുഴ അജിൽ മോഹന്റെ വീട്ടിലെത്തി ക്യാഷ് അവാർഡു നൽകി.