
അടിമാലി: മരത്തിൽ നിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അടിമാലി കാംകോ ജംഗ്ഷനിൽ വട്ടക്കാട്ടുകുടി പി.പി. പ്രകാശനാണ് (44) മരിച്ചത്. ജൂലായ് 31ന് കരിങ്കുളത്തിന് സമീപം പ്ലാവിൽ നിന്ന് വീണാണ് പ്രകാശന് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് താഴ്ഭാഗം പൂർണമായും തളർന്ന് പോയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് മരിച്ചത്. പരേതരായ പാപ്പു- വത്സ ദമ്പതികളുടെ ഏക മകനാണ് പ്രകാശൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.