തൊടുപുഴ : സ്‌കൂൾ ഉച്ച ഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നൽകുന്ന തുകയ്ക്ക് അനാവശ്യ കാലതാമസം വരുത്തുന്നത് അവസാനിപ്പിക്ക്മെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.റ്റി.എ) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമർപ്പിച്ച ബില്ലുകൾ തിരിച്ചു കൊടുത്തും ഉച്ചഭക്ഷണത്തിൽ പങ്കെടുത്ത കുട്ടികളുടെ ഹാജർ നിലയെക്കുറിച്ച് പ്രഥമാദ്ധ്യാപകരോട് കയർത്ത് സംസാരിച്ചും വിദ്യാലയങ്ങളിൽ പരിശോധനയ്‌ക്കെന്ന മട്ടിൽ ചെന്ന് അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന നൂൺമീൽ സൂപ്രണ്ടുമാരെ നിലയ്ക്ക് നിർത്തണമെന്നും സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ അന്തസ്സ് കെടുത്തുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
2016 ൽ നിശ്ചയിക്കപ്പെട്ട തുകയാണ് ഇപ്പോഴും ഉച്ച ഭക്ഷണ നടത്തിപ്പിനായി സ്‌കൂളുകൾക്ക് അനുവദിക്കുന്നത്.
അടിയന്തിരമായി തിരുത്തലുകൾ നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ യോഗം ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , ജില്ലാ സെക്രട്ടറി സജി റ്റി ജോസ് , സി കെ മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു , കെ രാജൻ, എം വി ജോർജ് കുട്ടി , സെലിൻ മൈക്കിൾ , ജോയി ആൻഡ്രൂസ്, അജീഷ് കുമാർ ടി ബി , സുനിൽ റ്റി തോമസ് , സിബി കെ ജോർജ് , പി എൻ സന്തോഷ്, ഷിന്റോ ജോർജ് , അനീഷ് ജോർജ് , രാജിമോൻ ഗോവിന്ദ് എന്നിവർ സംസാരിച്ചു.