മുള്ളരിങ്ങാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022* ന്റെ ഭാഗമായി കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സെമിനാർ സംഘടിപ്പിച്ചു. കാളിയാർ ജനമൈത്രി പൊലീസ് എസ് ഐ അജി അരവിന്ദ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിജു കെ വി, ഹെഡ് മാസ്റ്റർ കെ വി.വാസുദേവൻ , കാളിയാർ പൊലീസ് ബീറ്റ് ഓഫീസർ അനീഷ് സത്താർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ കുര്യൻ, ചന്ദ്രലാൽ സി വി എന്നിവർ സംബന്ധിച്ചു. ക്യാമ്പിനോടനുബന്ധിച്ച് പരിതസ്ഥിതിയും കാലാവസ്ഥാ മാറ്റവും എന്ന വിഷയത്തിൽ എം എസ് സുധാകരനും സത്യമേവ ജയതേ എന്ന ക്ലാസ്സിന് സി വി ചന്ദ്രലാലും നേതൃത്വം നൽകി.