ഇടുക്കി: കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയർ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവർക്ക് പങ്കെടുക്കാം. ഒരു വാർഡിന് 4,600/ രൂപയാണ് വിവരശേഖരണത്തിന് പ്രതിഫലമായി ലഭിക്കുന്നത്. ഒന്നാം ഘട്ട വിവരശേഖരണത്തിൽ ഓരോ വാർഡിലേയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും. താൽപര്യമുള്ളവർ https://forms.gle/hW3TDqzN4ZA8FD96Aഎന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫാറത്തിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് എത്തണം. ആഗസ്റ്റ് 23ന് ദേവികുളം, 24ന് തൊടുപുഴ, 25 ന് പീരുമേട്, 26 ന് ഉടുമ്പൻചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോൺ: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പൻചോല), 9947567308 (ഇടുക്കി).