santhanpara
ശാന്തൻപാറ പഞ്ചായത്തിൽ സി ഡി എസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയുടെ ലഘുലേഖ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പ്രകാശനം ചെയ്യുന്നു

ശാന്തൻപാറ: ഗ്രാമപഞ്ചായത്തിൽ സി ഡി എസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയിൽ പ്രവർത്തിച്ചു വരുന്ന മികച്ച യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ലഘുലേഖയുടെ പ്രകാശനവും പ്രസിഡന്റ് ലിജു വർഗീസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്‌സൺ ശ്യാമള ബാലൻ അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീയ്ക്ക് കീഴിൽ കേരളം പുനർനിർമ്മാണ പദ്ധതി ഫണ്ട് വിനിയോഗിച്ച് പ്രവർത്തിച്ചുവരുന്ന 22 അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റും പരിപാടിയിൽ വിതരണം ചെയ്തു. തയ്യൽ യൂണിറ്റ്, കുടനിർമ്മാണം, കട നടത്തുന്നവർ, ഓട്ടോ ഓടിക്കുന്നവർ, ആടുവളർത്തൽ തുടങ്ങി വിവിധ തരത്തിലുള്ള സ്വയംതൊഴിൽ സംരംഭകർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
ആടുവളർത്തൽ രീതികൾ, പരിപാലനം, ശാസ്ത്രീയ രീതിയിലുള്ള ചാണക സംസ്‌കരണം എന്നിവയെല്ലാം പ്രതിപാദിക്കുന്ന ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടത്തി. ഏറ്റവും നല്ല സംരംഭകയായി കുടുംബശ്രീ ജില്ലാ മിഷൻ തെരെഞ്ഞെടുത്ത ആമിന മുഹമ്മദ് യൂസഫ് ഇരുപത് ആടുകളുമായാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ നൂറ് ആടുകളുള്ള വലിയൊരു ഫാമായി വളർന്നു. പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശാന്തൻപാറ പഞ്ചായത്തിൽ സി ഡി എസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയുടെ ലഘുലേഖ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പ്രകാശനം ചെയ്യുന്നു