മുട്ടം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജില്ലാതലത്തിലുള്ള സ്വാഗത സംഘം രൂപീകരിച്ചു.മുട്ടം റൈഫിൾ ക്ലബ്ബിൽ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നേൽ സുരേഷ് എം പി ഉത്ഘാടനം ചെയ്തു.കെ പി സി സി വൈസ് പ്രസിഡന്റ് വി.പി സജീദ്രൻ, അഡ്വ. ഡീൻ കുര്യാക്കോസ് എം പി, ഇ എം ആഗസ്തിഎക്‌സ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ് അശോകൻ,അഡ്വ. ജോസി സെബാസ്റ്റ്യൻ,നേതാക്കളായ ഏ.കെ മണി, എം എൻ ഗോപി, തോമസ് രാജൻ, ഏ.പി. ഉസ്മാൻ, പി വി സ്‌കറിയ, സിപി കൃഷ്ണൻ, എം കെ പുരുഷോത്തമൻ, എൻ ഡി അർജുനൻ എന്നിവർ സംസാരിച്ചു.ഡി സി സി പ്രസിഡന്റ് സി പി മാത്യു (ചെയർമാൻ), അഡ്വ. ഇബ്രാഹിം കുട്ടികല്ലാർ (കൺവീനർ), റോയി കെ പൗലോസ് (ജില്ലാ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലുള്ള സംഘാടക സമിതിയെ യോഗത്തിൽ തിരഞ്ഞെടുത്തു. പദയാത്രയുടെ വിജയത്തിനായി നിയോജക മണ്ഡലം തലത്തിൽ യോഗങ്ങൾ നടത്താനും തീരുമാനിച്ചു.
ഭാരത് ജോഡോ യാത്ര സെപ്തംബർ 7 ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സെപ്തംബർ 11ന് രാവിലെ കേരളത്തിൽ പ്രവേശിക്കുന്ന യാത്ര, തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തൃശൂർ മുതൽ നിലമ്പൂർ വരെ സംസ്ഥാന പാത വഴിയുമാണ് കടന്നു പോകുന്നത്. പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസങ്ങളിൽ 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര കടന്നു പോകുന്നത്.