അടിമാലി : ദേശീയ പാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത വനം വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്ക് വെട്ടി പ്രതിഷേധിച്ചു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജി ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷിയാസ്, അക്‌സ, നിഷാദ്, വൈശാഖ് എം എസ്, നോബിൾ, നിബിൻ ബാബു, ദീപ രാജീവ് തുടങ്ങിയവർ സംസാരിച്ചു.