തൊടുപുഴ: സ്വാമി അയപ്പദാസിനെ കൈയേറ്റം ചെയ്ത
കേസിലെ പ്രതികൾക്ക് തൊടുപുഴ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജിൻസ് ടി.കെ., ആൽബിൻ ജോയി എന്നിവർക്കണ് ജാമ്യം ലഭിച്ചത്. ഉപദ്രവിക്കുന്നതിനായി കല്ല് കൈയിൽ എടുത്തു എന്നത് വധശ്രമമായി കാണാൻ പറ്റില്ലെന്നുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. പരാതിക്കാരൻ സംഭവത്തെക്കുറിച്ച് നടത്തിയ സോഷ്യൽമീഡിയ അഭിമുഖത്തിൽ തനിക്കെതിരെ വധശ്രമം ഉണ്ടായതായി പറഞ്ഞിട്ടില്ലെന്നുള്ള വസ്തുതകൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്.