മൂലമറ്റം: ബിവിറേജിന്റെ മൂലമറ്റത്തുള്ള ശാഖയിൽ നിന്ന് വാങ്ങിയ ബിയറിൽ മാലിന്യം കണ്ടെത്തിയതായി ആക്ഷേപം. ശനിയാഴ്ച്ച 5 മണിയോടെ പൂച്ചപ്ര സ്വദേശി വാങ്ങിയ രണ്ട് കുപ്പി ബിയർറിലാണ് മാലിന്യം കണ്ടെത്തിയത്. ബീയർ വാങ്ങി വീട്ടിൽ പോയി വീടിനടുത്ത് ചെന്ന് കൂട്ടുകാരനുമൊത്ത് കുടിക്കാൻ എടുത്തപ്പോൾ ഒരു കുപ്പിയുടെ അടപ്പ് ഊരി ഇളക്കിയ അവസ്ഥയിലും മറ്റൊരു കുപ്പിയുടെ അടിയിൽ മാലിന്യം കിടക്കുന്നതായി കണ്ടു. ഉടൻ മൂലമറ്റത്തുള്ള ബിവിറേജിന്റെ ശാഖയിൽ ചെല്ലുകയും കുപ്പികൾ മാറിതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാർ രണ്ട് കുപ്പി ബിയറും മാറി നൽകി