 
അടിമാലി : മുനിത്ത'ണ്ട് റോഡിൽ സ്വകാര്യ വ്യക്തി റോഡ് കൈയ്യേറി കാർപോർച്ച് നിർമ്മിച്ചു. വീതി കുറഞ്ഞ റോഡിന്റെ സൈഡിൽ ആദ്യം ചെറിയ വീടുണ്ടാക്കി പിന്നീട് പല തവണയായി വീടു വലുതാക്കി റോഡിനടുത്തേക്ക് ഇറക്കിവച്ചുപണിതു. പിന്നീട് റോഡിന്റെ ടാർ ചെയ്ത ഭാഗത്തേക്ക് ചേർത്ത് തറ കെട്ടി കാർപ്പോർച്ച് പണിയുകയായിരുന്നു. നാട്ടുകാർപഞ്ചായത്തിൽ പരാതി കൊടുത്തിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇപ്പോൾ എം എൽ എക്ക് പരാതി കൊടുത്തിരിക്കയാണ് പ്രദേശവാസികൾ '