thushargandhi

തൊടുപുഴ: വെറുപ്പെന്ന വികാരം ഇന്ത്യ വിടൂ എന്നതാകണം നാം ഓരോരുത്തരുടേയും സ്വാതന്ത്ര്യദിന പ്രതിജ്ഞയെന്ന് തുഷാർ ഗാന്ധി. തൊടുപുഴ ലയൺസ് ക്ലബിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു മഹാത്മാഗാന്ധിയുടെ ചെറുമകന്റെ മകനായ തുഷാർഗാന്ധി. ഇന്ത്യയെക്കുറിച്ച് എനിക്ക് അഭിമാനം തന്നെയാണുള്ളത്. എന്നാൽ ഒരു പട്ടിണിക്കാരൻ പോലുമില്ലാതെയാകുമ്പോഴാണ് ഭാരതം പൂർണ സ്വാതന്ത്ര്യം കൈവരിക്കൂ എന്ന ബാപ്പുജിയുടെ അഭിപ്രായമാണ് തനിക്കും. 75 വർഷങ്ങൾക്ക് ശേഷവും ഇത് നമുക്ക് കൈവരിക്കാനായിട്ടില്ല.. തൊടുപുഴ ലയൺസ് ക്ലബിലെ ലയണസ് ക്ലബിന്റേയും ലിയോ ക്ലബിന്റേയും ഇൻസ്റ്റലേഷൻ മുൻ ഡിസ്ട്രിക്ട് ഗർണർ റോയി വർഗീസ് നിർവഹിച്ചു. പ്രസിഡന്റ് അനൂപ് ധന്വന്തരി അദ്ധ്യക്ഷത വഹിച്ചു. തുഷാർ ഗാന്ധിയുടെ ഭാര്യ സൊണാലി ദേശായിപങ്കെുത്തു. അഡ്വ. സി.കെ വിദ്യാസാഗർ, ഷാജി എം. മണക്കാട്ട്, സെക്രട്ടറി മാർട്ടിൻ ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനബന്ധിച്ച് കലാപരിപരിപാടികളും അരങ്ങേറി.