ഏലപ്പാറ: പഞ്ചായത്ത് ബസ്റ്റാൻന്റി ലെ പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റിയ സ്ഥലത്താണ് പാർക്കിംഗ് സൗകര്യമൊരുക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതോടെ ടാക്‌സി പാർക്കിംഗിഗ് പ്രശ്നത്തിന് പരിഹാരമായി.
ഏലപ്പാറയിലെ വിവിധ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ജീപ്പുകളും ഒരു വിഭാഗം ഓട്ടോ റിക്ഷകളും പാർക്ക് ചെയ്തുവരുന്നത് ഏലപ്പാറ പഞ്ചായത്ത് ബസ്റ്റാന്റിലാണ്. ഇത് ബസ് സ്റ്റാൻഡിൽ എത്തുന്ന ബസ് സർവീസുകൾ കൾക്കും മറ്റ് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഇടയായി. ടാക്‌സി വാഹനമോടിച്ച് ഉപജീവനം നടത്തുന്ന ഇവിടുത്തെ ഡ്രൈവർമാരുടെ നിരന്തര ആവശ്യമായിരുന്നു ഒരു പാർക്കിംഗ് സൗകര്യമെന്നത് ഇതിന് പരിഹാരം കാണുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ പഞ്ചായത്ത് ബസ്റ്റാന്റിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തതോടെ ബസ്റ്റാന്റിന് സമീപമുണ്ടായിരുന്ന പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ച് മാറ്റി. ഈസ്ഥലത്താണ് ടാക്‌സി ഓട്ടോ പാർക്കിംഗ് സൗകര്യമൊരുക്കുവാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്.