aushadhathottam

കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്‌കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദികിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഔഷധത്തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ, ഹെർബൽ ഗാർഡൻ കൺവീനർ എ. സുമി എന്നിവർ പ്രസംഗിച്ചു.
ഔഷധസസ്യ പരിപാലനം, അവയുടെ പ്രയോജനം എന്നിവയെക്കുറിച്ച് നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ ഓഫീസർ ബേബി ജോസഫ് സെമിനാർ നയിച്ചു.