മൂലമറ്റം: അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) അറക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയായ അറക്കുളം കുടയത്തൂർ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ആളുകളുടെ ആശ്രയമാണ് അറക്കുളം പി.എച്ച്.സി. ഇവിടെ കിടത്തി ചികിത്സയില്ലാത്തത് മൂലം രോഗികൾ തൊടുപുഴയിലെ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യമാണിപ്പോൾ. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉൾപ്പെടെയുള്ള നിരവധിയാളുകളെ ദുരിത്തതിലാക്കിയിരിക്കുകയാണ്. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ പരിഹരിച്ച് അടിയന്തിരമായി കിടത്തി ചികിത്സ ആരംഭിക്കണെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.വി. കണ്ണൻ മുളക്കൽ അദ്ധ്യക്ഷനായി. പാർട്ടി ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, ഷാഹുൽ പള്ളത്ത് പറമ്പിൽ, ടോമി മൂഴിക്കുഴിയിൽ, ജിൻസ് ജോർജ്ജ്, പ്രകാശ് ജോർജ്ജ്, ബീന കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.