നെടുങ്കണ്ടം : ഹൈറേഞ്ചിന്റെ മുഖഛായ മാറ്റുന്ന റോഡ് വികസനത്തിനായി കേന്ദ്ര റോഡ് ഫണ്ട് അനുദിപ്പിച്ച ഡീൻ കുര്യക്കോസ് എം.പിയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ്് ജനകീയ സ്വീകരണം നൽകും. നെടുങ്കണ്ടം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. നെടുങ്കണ്ടത്ത് നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് കുറഞ്ഞ ദൂരത്തിൽ എത്തിപ്പെടുവാൻ പുതിയ പാത ഉപകരിക്കും. ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്കും കളക്‌ട്രേറ്റിലേയ്ക്കും മറ്റും ഏറ്റവും എളുപ്പത്തിൽ എത്തിപെടുവാൻ കഴിയുന്ന പാതയാണ് എംപിയുടെ ഇടപെടലിലൂടെ പരിഹാരമാകുന്നത്. 19 കോടി രൂപയാണ് സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. നെടുങ്കണ്ടം, മഞ്ഞപ്പാറ ബഥേൽ, ചിന്നാർ മേഖലകളിലേയ്ക്ക് കൂടുതൽ വികസനം എത്തിപ്പെടുകയും യാത്രക്ലേശം ഇല്ലാതാകുകയും ചെയ്യും. എംപി എന്ന നിലയിൽ സുദിർഘമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡീൻ കുര്യാസിന് നെടുങ്കണ്ടം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ സ്വീകരണം ഒരുക്കുമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതാക്കൾ പറഞ്ഞു.