kalisavam

തൊടുപുഴ : ജില്ലയിലെ ടി ടി ഐ ( ടീച്ചേഴ്‌സ് ടെയിനിംഗ് ഇൻസ്റ്റിറ്റിറ്റൂട്ട് ഡയറ്റ് ) വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന ടി ടി ഐ കലോത്സവത്തിന്റെയും ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന അദ്ധ്യാപക കലോത്സവത്തിന്റെയും ഉദ്ഘാടനം തൊടുപുഴ ഡയറ്റ് ഹാളിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. . വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുദീപ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് പ്രിൻസിപ്പാൾ എം കെ ലോഹിദാസ് , എ. ഇ. ഒ ഷിബ മുഹമ്മദ് , പി എം നാസർ, അജീഷ് കുമാർ ടി ബി , അനിൽകുമാർ എം ആർ പ്രസംഗിച്ചു .