ഇടവെട്ടി: 'ഭഗത് സിംഗ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് ഉദ്ഘാടനവും ഫുട്‌ബോൾ ടൂർണമെന്റും നടത്തി. ഇടവെട്ടി പഞ്ചയത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ പതാക ഉയർത്തി. കെ.എ. സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ.കെടോമി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സൂസി റോയി, ആശാ വർക്കർ ബിന്ദു എന്നിവർ സംസാരിച്ചു.. എൽസമ്മ മാത്യു സ്വാഗതവും ദേവിക സന്തോഷ് നന്ദിയും പറഞ്ഞു. ക്ലബ്ബ് ഭാരവാഹികൾ : സച്ചിൻ. കെ ടോമി. (പ്രസിഡന്റ്) എൽസമ്മ മാത്യു (ജനറൽ സെക്രട്ടറി) ശ്രുതിൻ മുരളി, അതുൽ ഷിജി, ദേവനന്ദ സന്തോഷ്, ഗ്ലേറ്റസ് സാം റെജി ( വൈസ് പ്രസിഡന്റുമാർ) . അമിത് ബേബി, ദേവിക സന്തോഷ്, അനന്തു കിംഗ്സ്ലി, ദേവപ്രിയ സന്തോഷ്( ജോയിന്റ് സെക്രട്ടറിമാർ) സനൂപ് (ട്രഷറർ).
മലങ്കര തെക്കുംഭാഗം കനാൽ റോഡ് ഗ്രൗണ്ടിൽ അണ്ടർ 16' വിഭാഗത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുത്തു.