പീരുമേട്:ഏഴാമത് സ്‌പോർട്‌സ് യോഗ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന വിജയം
കണിച്ചുകുളങ്ങരയിൽ നടന്ന ഏഴാമത് സംസ്ഥാന സ്‌പോർട്‌സ് യോഗ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡൽ നേടി. മത്സര സമാപനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി ഷീജ രഘു, ടീം മാനേജർ ലാൽ കെ പുത്തൻ പറമ്പിൽ , അഡ്വ: ജി ഗോപകൃഷ്ണൻ, കെ കെ സരേഷ്, അജിത് പി രാജു എന്നിവരുടെ നേതൃത്വത്തിൽ ടീം മത്സരത്തിൽ പങ്കെടുത്തു