പീരുമേട്: പീരുമേട് തോട്ടാപ്പുര പി ഡബ്ല്യുഡി റോഡിൽ സ്വകാര്യ വ്യക്തി കൈയേറിയ സ്ഥലം തിരിച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിഡബ്ല്യുഡി ഓഫീസിന്റെ സമീപം ഉണ്ടായിരുന്ന പഴയ കെട്ടിടം താഴെ വീണു തകർന്നു പോയിരുന്നു. കെട്ടിടം നിന്നിരുന്ന ഭാഗം തൊട്ടടുത്ത സ്ഥല ഉടമ തന്റെ സ്ഥലത്തോടൊപ്പം വേലി കെട്ടി തിരിച്ച് കൂട്ടി ചേർത്തു. പീരുമേട്ടിലെ സർക്കാർ ആഫീസ് തുടങ്ങിയ കാലം മുതൽ ഉണ്ടായിരുന്ന സർക്കാർ സ്ഥലമാണ് സ്വാകാര്യ വ്യക്തി തന്റെ സ്ഥലത്തോടൊപ്പം കയ്യേറികൂട്ടി ചേർത്തത് ഇതിനെതിരെ പൊതുമരാമത്ത് വിഭാഗം പരാതി നൽകാനോ അന്യാധീനപെട്ട സ്ഥലം തിരിച്ചു പിടിക്കാനോതയ്യാറായിട്ടില്ല. . ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചു.