തൊടുപുഴ: ശ്രീ ശബരീശ കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗവും NGO RAHI ന്യൂ ഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡൽഹിയിൽ വച്ച് കുട്ടികളുടെ അവകാശ സംരക്ഷണം എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസും, സാംസ്‌കാരിക വിനിമയ പരിപാടി നടത്തി. മുൻ കായിക താരം ആനന്ദ് കസന ഉദ്ഘാടന ചെയ്തു. സാമൂഹിക പ്രവർത്തകരായ റോഷൻ, ബികാഷ്, ദീപക്ക് എന്നിവർ സംസാരിച്ചു.ശ്രീ ശബരീശ കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളായ അനുശ്രീ വി കെ, ഐശ്വര്യ കൃഷ്ണൻ, മീനു ഷാജി, അർച്ചന കെ എസ്, ശിവ രഞ്ജിനി എം എന്നിവർ നേതൃത്വം വഹിച്ചു.