ഇടുക്കി: ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വിവിധ ഘടകപദ്ധതികളിലേയ്ക്ക് ജില്ലയിൽ മത്സ്യ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാർപ്പ്, തിലാപ്പിയ, ആസ്സാം വാള, വരാൽ, അനാബസ് തുടങ്ങിയ മത്സ്യങ്ങൾ കുളങ്ങൾ, ആർ.എ.എസ്./ബയോഫോളോക് ടാങ്കുകൾ എന്നീ സംവിധാനങ്ങളിൽ കൃഷി ചെയ്തു വരുന്ന മത്സ്യകർഷകർക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. കുളങ്ങളിലെ മത്സ്യകൃഷിക്ക് മത്സ്യവിത്തിന്റെ 70 ശതമാനവും, ആർ.എ.എസ്., ബയോഫ്‌ളോക്ക് എന്നീ മത്സ്യകൃഷികൾക്ക് മത്സ്യവിത്ത്, മത്സ്യത്തീറ്റ എന്നിവയുടെ യഥാക്രമം 70 ശതമാനം, 40 ശതമാനം എന്നീ നിരക്കുകളിലുമായിരിക്കും സബ്‌സിഡി. കുളങ്ങളിലെ തിലാപ്പിയ കൃഷിക്കായി അപേക്ഷ സമർപ്പിക്കുന്നവർ കേന്ദ്രസംസ്ഥാന സർക്കാരുകൾ നിഷ്‌കർഷിച്ചിട്ടുള്ള ജൈവസുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് 50 സെന്റെങ്കിലും ജലാശയവിസ്തൃതിയുള്ള കുളങ്ങളിൽ കൃഷി ചെയ്യുന്നവരായിരിക്കണം. അപേക്ഷ ഫോമുകൾ പൈനാവിലെ ജില്ലാ ഫിഷറീസ് ഓഫീസിലും, ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 29, 4 മണി.കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് ജില്ലാ ഫിഷറീസ് ഓഫീസിന്റെ 04862233226എന്ന നമ്പറിലും, 7025233647(ദേവികുളം ക്ലസ്റ്റർ), 8156871619 (നെടുങ്കണ്ടം ക്ലസ്റ്റർ) 9961450288 (പീരുമേട് ക്ലസ്റ്റർ)7902972714 (തെടുപുഴ ക്ലസ്റ്റർ) 9744305903(ഇടുക്കി ക്ലസ്റ്റർ), എന്നീ നമ്പറുകളിലും ബന്ധപ്പെടാം.