ചെറുതോണി: സെ്ര്രപംബർ ആറു മുതൽ 12 വരെ ഓണാഘോഷം ജില്ലയിൽ ജനപങ്കളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനവും തുടർപരിപാടികളും വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിട്ടുള്ളത്. കലാകായിക മൽസരങ്ങൾ, വടംവലി മൽസരം, പുലികളി, അത്തപ്പൂക്കള മൽസരം, പ്രാദേശിക കലാകാരന്മാർക്കുള്ള മൽസരങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. സി. ഡി എസ്, കുടുംബശ്രീ, ആശാവർക്കർമാർ, ഹരിത സേന, അംഗൻവാടി ജീവനക്കാർ എന്നിവരുടെ സജീവ പങ്കാളിത്തം ഓണാഘോഷറാലിയിൽ ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി.
ചെറുതോണി ടൗൺഹാളിൽ ചേർന്ന യോഗത്തിൽ ഡി.ടി.പി.സി അധികൃതർ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരി സംഘടന പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതിയെയും വിവിധ ഉപസമിതികളെയും തെരെഞ്ഞെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ദു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിജി ചാക്കോ എന്നിവർ ചർച്ചയിൽ സംസാരിച്ചു.
സംഘാടക സമിതി
മുഖ്യരക്ഷാധികാരികൾ: ജലവിഭവ പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി.
രക്ഷാധികാരികൾ: ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്
ചെയർപേഴ്സൺ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ
ജനറൽ കൺവീനർ:വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ
വൈസ് ചെയർമാൻമാർപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ
കോ ഓഡിനേറ്റർജിതീഷ് ജോസ്, ഡി. ടി. പി.സി സെക്രട്ടറി
കൺവീനർആനന്ദ് ജെ. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾജോസ് കുഴിക്കണ്ടം, സാജൻ കുന്നേൽ, പി. ഡി. ജോസഫ്, ജേക്കബ് ജാസഫ് പിണക്കാട്ട്, സണ്ണി ഇല്ലിക്കൽ, സി. എം. അസീസ്, സുരേഷ്, മുഹമ്മദ്, കെ.കെ. കുര്യൻ, എം. വി. ബേബി, റോസക്കുട്ടി, ജിബി.