ഇടുക്കി: റേഷൻ കാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ.ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. എ. ഡി. എം ഷൈജു പി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൊലുമ്പൻ കോളനിയിലെ ഊരുമൂപ്പൻ രാജപ്പൻ, പി.വി. ഓമന, ഷീല രാജൻ, രമ്യ, മദീന, ഷൈലാനി, വെറോണിക്ക, ആൻസി ജിജി, ജെയ്ൻ മനോജ്, ലക്ഷ്മി വീരൻ, ജാനകി സത്യൻ, ഇന്ദിര എന്നിവർ കിറ്റ് ഏറ്റുവാങ്ങി.
ജില്ലയിലെ എല്ലാ താലൂക്കുകളിലെയും റേഷൻ കടകളിലേക്കുള്ള ആദ്യ റൗണ്ട് വിതരണത്തിനുള്ള കിറ്റുകൾ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. 14 ഇനം അവശ്യ സാധനങ്ങളടങ്ങിയ കിറ്റാണ് ഇക്കുറി വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഇന്ന് മുതൽ റേഷൻകടകളിലൂടെ കിറ്റ് വിതരണം തുടങ്ങും. 23, 24 തീയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെ്ര്രപംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കും തങ്ങളുടെ റേഷൻകടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4, 5, 6, 7 തീയതികളിലും ഭക്ഷ്യക്കിറ്റ് റേഷൻ കടകളിൽ നിന്ന് ലഭിക്കും.
ജില്ലാ സപ്ലൈ ഓഫീസർ അനിൽ കുമാർ കെ. പി, ദേവികുളം എ.ടി.എസ്. ഒ. ഷിജിമോൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ പി. റ്റി സൂരജ് നന്ദി പറഞ്ഞു.