road
തകർന്ന് കിടക്കുന്ന കലൂർ ചർച്ച് റോഡ്‌

കലൂർ : ഫണ്ട് ലഭ്യമായിട്ടും ചർച്ച് റോഡിനോട് പൊതുമരാമത്ത് വകുപ്പ് അവഗണന കാണിക്കുന്നതായി നാട്ടുകാരുടെ പരാതി. വെങ്ങല്ലൂർ ഷാപ്പുംപടി മുതൽ ഹൗസിങ്ങ് കോളനിവരെയുള്ള ഭാഗമാണ് ഇനി ടാറുചെയ്യാനുള്ളത്.എം എൽ എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപയും വാട്ടർ അതോറിറ്റി 4 ലക്ഷം രൂപയും റോഡ് ബി എം പി സി നിലവാരത്തിൽ ടാറിങ്ങ് ജോലികൾ ചെയ്യാനായുണ്ട്. 900 മീറ്റർ ഭാഗമാണ് ഇനിയും ടാർ ചെയ്യേണ്ടത്.കോ ഓപ്പറേറ്റീവ് സ്‌കൂൾ, ലോ കോളേജ് എന്നിവടങ്ങളിലേക്ക് ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ് ഇത്. തൊടുപുഴ മുൻസിപ്പാലിറ്റിയുടെ 3, 4, 5 വാർഡുകളുടെ അതിർത്തി പങ്കിടുന്നതാണ് ഈ റോഡ്. തൊടുപുഴയിൽ നിന്നും അടിമാലി റോഡിലേക്കുള്ള ബൈപ്പാസ് റോഡും കൂടിയാണ്. ഇത്രയേറെ പ്രാധാന്യമുള്ളറോഡായിട്ടും ടാറിംഗ് വൈകുകയാണ്.