കുമാരമംഗലം: ഗ്രാമപഞ്ചായത്തിൽ EGSPI വഴിയുള്ള ഓൺലൈൻ പേയ്‌മെന്റ് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ബില്ലുകൾ ഈ ഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനുമായി ദിവസ വേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നതിക്കായി അപേക്ഷ ക്ഷണിച്ചു.2021 ജനുവരി ന് 1 ന് 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് അനുവദിക്കും.

ഡി.സി.പി/, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം. ബിരുദവും, ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റായും ബന്ധപ്പെട്ട രേഖകളും സഹിതം സെപ്തംബർ 5 വൈകുന്നേരം 4 മണിയ്ക്കകം പഞ്ചായത്താഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 04862200687