കുമളി: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസിന് മുൻപിൽ ധർണ്ണ നടത്തി. പഞ്ചായത്തിൽ ഒരേസമയം 20 പ്രവർത്തികൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക, പണിയായുധങ്ങളുടെ വാടക നിർത്തിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൻ.ആർ. ഇ.ജി യൂണിയൻ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം. കുമളി പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു . ജി ജോ രാധാകൃഷ്ണൻ, എൻ സാബു , റ്റി.സി.തോമസ്, റീജാവിനേഷ്, ഷാഹിദ, കവിത സമ്പത്ത്, എന്നിവർ പ്രസംഗിച്ചു.