ഇടവെട്ടി: ജനകീയാസൂത്രണം 2021 2022 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളായ പി.എച്ച്.സിലാബ് , പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഓഫീസ് നവീകരണം എന്നിവ
ഡീൻ കുര്യാക്കോസ്എം പി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിൻസി മാർട്ടിൻ , ബേബി തോമസ്, മോളി ബിജു , ബ്ലോക്ക് മെമ്പർ സുനി സാബു, മെമ്പർമാരായ ബിന്ദു ശ്രീകാന്ത്, താഹിറ അമീർ , ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ്, മെഡിക്കൽ ഓഫീസർ ഡോ.ഷാലു , ഡി.പി.എംഅനൂപ്, എൻ.എച്ച്.എംകോഡിനേറ്റർ ഷിബു തോമസ്,വിവിധ കക്ഷി നേതാക്കന്മാരായ അഷറഫ് എം.പി, ഷിബു പൗലോസ്, വി.എസ്അബ്ബാസ്, അൻസാരി കുപ്പശ്ശേരിൽ, ഹാരിസ് ഹനീഫ, സീന ഇസ്മായിൽ, ലീല ശിവദാസ് , റജീന പൂങ്കുറുഞ്ഞിയിൽ, എന്നിവർപ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്എ.കെ.സുഭാഷ് കുമാർ സ്വാഗതവും സീനിയർ ക്ലർക്ക് യൂസഫ്പി.എംനന്ദിയും പറഞ്ഞു.