.
പീരുമേട്: പട്ടികജാതി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രൺകംറസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബിരുദവും, ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ വാക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 3 (ആൺ 2, പെൺ 1) പ്രതിമാസ വേതനം 12,000രൂപ. നിയമനം തികച്ചും താത്കാലികമായിരിക്കും. ഫോൺ 04862 296297