ഇടുക്കി:മുല്ലപ്പെരിയാർ വിഷയത്തിന് പിന്നാലെ വംശീയ വേർതിരിവ് സൃഷ്ടിച്ച് ജില്ലയിലെ തോട്ടം മേഖലയിൽ സംഘർഷമുണ്ടാക്കാൻ ചില തമിഴ് തീവ്ര സംഘടനകൾ നീക്കം തുടങ്ങിയതായി ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആരോപിച്ചു.
2015 സെ്ര്രപംബറിൽ മൂന്നാറിൽ നടന്ന പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നണിയിൽ പ്രവർത്തിച്ച ചിലരാണ് പുതിയ വിഷയവുമായി കേരളത്തിനെതിരെ സമരം നടത്താൻ നീക്കം നടത്തുന്നത്.മൂന്നാറിലെ എസ്‌കേപ്പ് റോഡ് അടച്ചത് തമിഴ് വംശജരെ ദ്രോഹിക്കാനാണെന്ന പേരിലാണ് ചിലർ പ്രചാരണം നടത്തുന്നത്.ജില്ലയിലെ വട്ടവട, കോവിലൂർ, ക്ലാവരി, മന്നവനൂർ, പൂണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരായ തമിഴ് വംശജർക്കിടയിൽ ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തി ഇവരെയും അണിനിരത്തി സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതടക്കമുള്ള പദ്ധതികളാണ് ചില സംഘടനകൾ പദ്ധതിയിടുന്നതെന്നും അജോ കുറ്റിക്കൻ ആരോപിച്ചു.