ഇടുക്കി: ദേവികുളം താലൂക്കിൽ പോക്‌സോ ആ്ര്രക് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പുതുതായി സൃഷ്ടിച്ചിട്ടുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ താല്ക്കാലിക സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് 7 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് 27 ന് 5 മണിക്ക് മുമ്പായി ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.