
രാജാക്കാട് : കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇന്റർ ക്ലബ്ബ് അത് ലറ്റിക് മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിലെ കായിക താരങ്ങൾ ഓവറോൾ കിരീടം നേടി. നേട്ടം കൈവരിച്ച കായിക താരങ്ങൾക്കും, കായികാദ്ധ്യാപകർക്കും പി.ടി.എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാവലിൻ ത്രോ സ്വർണ്ണം,ട്രയാത്തലൻ വെള്ളി നേടി വിജയവാഡയിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയ കെ.എം ഗൗരിനന്ദന,ജാവലിൻ ത്രോ മത്സരത്തിൽ വെളളി മെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടിയ
കെ.എസ് ആവന്തിക,ഹൈജംപിൽ അണ്ടർ 16 വെങ്കലം നേടിയ കെ.എസ് അനാർക്കലി ,ഹൈജംപിൽ അണ്ടർ 18 വെങ്കലം നേടിയ കെ.ജെ നിരഞ്ജന എന്നിവരേയും തൊടുപുഴയിൽ വച്ച് നടന്ന യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അക്ഷരലക്ഷ്മി ബിജു,സുഷിജിത് സുരേഷ്,കായികാദ്ധ്യാപകരായ ടി.ബി മിനിജ,എ.സുനിൽകുമാർ എന്നിവരേയുമാണ് ആദരിച്ചത്.പി.ടി.എ പ്രസിഡന്റ് ഷാജി ചുള്ളികാട്ട് അദ്ധ്യക്ഷത വഹിച്ചു.മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ് മാസ്റ്റർ കെ.ആർ ശ്രീനീ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എൻ.സുധ,ഇ.കെ ജിജിമോൻ എന്നിവർ പ്രസംഗിച്ചു.