ഇടുക്കി: പി.എം. കുസും പദ്ധതിപ്രകാരം കൃഷിയിടങ്ങളിലെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 1എച്ച.്പി മുതൽ 7.5എച്ച്.പി വരെയുള്ള പമ്പുകൾ സൗരോർജ്ജ പമ്പുകളാക്കി മാറ്റി സ്ഥാപിക്കാൻ അവസരം. പി.എം. കുസും കേന്ദ്ര സംസ്ഥാന സബ്‌സിഡി പദ്ധതി പ്രകാരം കർഷകർക്ക് 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. 5 വർഷം വരെ വാറണ്ടിയും ലഭിക്കും. നിലവിൽ ഡീസൽ/പെട്രോൾ എന്നിവ ഇന്ധനമായി പ്രവർത്തിക്കുന്ന പമ്പുകൾക്കു പകരം സോളാറിൽ പ്രവർത്തിക്കുന്ന പമ്പുകൾ സബ്‌സിഡി നിരക്കിൽ സ്ഥാപിക്കാം. ഫോൺ: 04862233252, 9188119406.